വിരമിച്ച ഓഫീസർമാരെ ഒരുമിച്ചു കൂട്ടി കെ.ജി.ഒ.എ.

കോഴിക്കോട്: വിരമിച്ച ഓഫീസർമാരെ ഒരുമിച്ചു കൂട്ടി കെ.ജി.ഒ.എ. ജില്ലയിലെ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻകാല പ്രവർത്തകരെ ഒരുമിച്ചു കൂട്ടാനും, മനസ്സ് പങ്കുവെക്കാനുമായി കോഴിക്കോട് അളകാപുരിയിൽ വേദിയൊരുങ്ങി. സപ്തംബർ ഏഴിന് ഉച്ച മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു സംഗമം. മുൻ കാലങ്ങളിലേക്ക് മനസ്സ് പായിച്ച് ഓർമ്മകൾ പരസ്പരം പങ്കുവെക്കുമ്പോൾ ഓരോ മുഖത്തും പടർന്ന ആനന്ദം സംഗമത്തെ വർണാഭമാക്കി. 110 പേരാണ് അളകാപുരിയിലെ സംഗമത്തിൽ പങ്കെടുത്തത്.

കെ.എം തോമസ് അധ്യക്ഷത വഹിച്ചു. നിലവിലുള്ള സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പി. സുധാകരൻ, ടി. വി. ഗിരിജ, ബി. ടി .വി. കൃഷ്ണൻ, മുഹമ്മദ് അഷറഫ്, ഹരിദാസൻ നമ്പ്യാർ, ഗോവിന്ദൻകുട്ടി, മാധവൻ ടി. പി, കെ. രാമചന്ദ്രൻ, ബാബുരാജ് പാറമ്മൽ, ശ്രീത സി.കെ. എന്നിവർ സംസാരിച്ചു.
ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകാനായി ബി.ടി.വി കൃഷ്ണൻ (കൺവീനർ) ശ്രീത സി.കെ, ബാബുരാജ് പാറമ്മൽ (ജോ. കൺവീനർ) മുരളി പറമ്പിൽ (ട്രഷറർ )എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. കൂടാതെ വ്യത്യസ്ത കാലങ്ങളിൽ വിരമിച്ചവർക്കായി സബ് കമ്മിറ്റികൾക്കും രൂപം നൽകി.
