KOYILANDY DIARY.COM

The Perfect News Portal

KGHDSEU (CITU) കൊയിലാണ്ടി നഗരസഭ ചെയർപേഴ്സന് സിവാകരണം നൽകി

കൊയിലാണ്ടി: കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ കമ്മിറ്റി നഗരസഭാ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ ബിന്ദു ടിസി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ AP സുധീഷ് തുടങ്ങിയവർക്ക് സ്വീകരണം നൽകി. ചെത്തു തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന സ്വീകരണം പരിപാടിയിൽ യുകെ പവിത്രൻ അധ്യക്ഷത വഹിച്ചു.
.
.
 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് നാല് മത്സരത്തിൽ എഗ്രേഡ് വാങ്ങിയ യൂണിയൻ ഏരിയ കമ്മിറ്റി അംഗം ഷിജിന നാഗരാജിൻ്റെ മകൾ ശിവഗംഗ നഗരാജിന് നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ യൂണിയന്റെ ഉപഹാരം നൽകി.
.
.
 യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം സുരേഷ് കുമാർ. വി കെ സുധീഷ് മുയിപ്പോത്ത്, രശ്മി പി എസ്. ലജിഷ എ പി. നന്ദകുമാർ ഒഞ്ചിയം, ജില്ലാ കമ്മിറ്റിയംഗം ബിജീഷ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ലീന AK സ്വാഗതവും രശ്മി പി എസ് നന്ദിയും പറഞ്ഞു.
Share news