KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിൽ കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും നടന്നു

ചെങ്ങോട്ടുകാവ്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. അനിൽ കാഞ്ഞിലശ്ശേരിയുടെ വേട്ടക്കാരനും നക്ഷത്രങ്ങളും എന്ന കഥാ സമാഹാരത്തെ അധികരിച്ചാണ് പുസ്ത ക ചർച്ച അരങ്ങേറിയത്. മധു കിഴക്കയിൽ, ഡോ: ലാൽ രഞ്ജിത്ത്, വി.എം. ലീല, പി. ധനലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
.
.
ഗ്രന്ഥകാരൻ അനിൽ കാഞ്ഞിലശ്ശേരി മറുമൊഴി രേഖപ്പെടുത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ: എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂസഫ് മെഹ്ഫിൽ സ്വാഗതവും വി.കെ. അശോകൻ നന്ദിയും പറഞ്ഞു. 
Share news