KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റും; മന്ത്രി ആര്‍ ബിന്ദു

.

കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി ആര്‍ ബിന്ദു. കോഴിക്കോട് കിനാലൂർ ഗവ. കോളേജിൽ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മടപ്പള്ളി കോളേജ് വജ്രജൂബിലി കെട്ടിട നിർമ്മാണ ഉദ്ഘാടനവും മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു.

 

6,000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇതിൽ 2,000 കോടി രൂപ വിനിയോഗിച്ചത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. നാല് വർഷ ബിരുദ കോഴ്സ് വിജയകരമായി നടപ്പാക്കാൻ സർക്കാരിന് സാധിച്ചു. ദേശീയ തലത്തിലെ മികച്ച 300 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 70 എണ്ണം കേരളത്തിൽ നിന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു.

Advertisements

 

സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കിനാലൂർ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ കോളേജിൽ 10 കോടി രൂപ ചെലവിട്ട് നിർമിച്ച അക്കാദമിക് ബ്ലോക്ക്, കാൻ്റീൻ, വനിതാ ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. നിലവിൽ മൂന്ന് യുജി കോഴ്സുകളിലും ഒരു പിജി കോഴ്സിലുമായി അഞ്ഞൂറോളം കുട്ടികളാണ് കോളേജിലുള്ളത്. വടകര മടപ്പള്ളി ഗവ കോളജ് വജ്രജൂബിലി കെട്ടിട നിർമ്മാണ ഉദ്ഘാടനം ആർ ബിന്ദു നിർവ്വഹിച്ചു. 2018ൽ നടന്ന വജ്രജൂബിലി ആഘോഷ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സയൻസ് ഡിപ്പാർട്മെൻ്റുകൾക്ക് വേണ്ടി കോളേജിന് വിജ്രജൂബിലി കെട്ടിടം വാഗ്ദാനം ചെയ്തത്.

Share news