KOYILANDY DIARY

The Perfect News Portal

കേരളത്തെ 2050ൽ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി കുറച്ച്‌ 2050ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം കൈവരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്‌ കർമപദ്ധതി തയ്യാറാക്കി വരികയാണ്‌. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിന്‌ കാരണമാകുന്ന ഗതാഗതം, വ്യവസായം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതിദിനാചരണവും പുരസ്‌കാരവിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി. മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ ചെയർപേഴ്‌സൺ എസ്‌ ശ്രീകല, തദ്ദേശവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ശാരദ ജി മുരളീധരൻ, പരിസ്ഥിതി സെക്രട്ടറി രത്തൻ യു കേൽക്കർ, എ എം ഷീല തുടങ്ങിയവരും സംസാരിച്ചു.