KOYILANDY DIARY.COM

The Perfect News Portal

വിധിയെഴുതി കേരളം; പോളിംഗ് 77.25 %

.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ കനത്ത പോളിംഗ്. 6 മണി വരെ 77.25 % ആണ് പോളിങ് ശതമാനം. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 ആയിരുന്നു. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും  നടക്കുക. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.

 

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. അവസാന മണിക്കൂറിൽ വലിയ നീണ്ട നിര തന്നെ ആണ് പല ബൂത്തുകളിലും കാണാൻ കഴിയുന്നത്. 

Advertisements

 

Share news
error: Content is protected !!