കൂട്ടാലിട പാത്തിപാറ മുക്കിൽ തീപിടുത്തമുണ്ടായ വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി സമിതി ധനസഹായം കൈമാറി

കൂട്ടാലിട: പാത്തിപാറ മുക്കിൽ തീപിടുത്തമുണ്ടായ വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി സമിതി ധനസഹായം നൽകി. പലചരക്ക് & സ്റ്റേഷനറി കച്ചവടം ചെയ്തിരുന്ന കയ്യേരി ഉണ്ണിനായരുടെ സ്ഥാപനം കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു. പഴേടത്തു മോഹനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
.

.
രാത്രി കട അടച്ചുപോയതിനു ശേഷം രാവിലെ കടതുറക്കാൻ വന്നപ്പോളാണ് തീപിടുത്തം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യുട്ട് മൂലമാണ് തീപിടുത്തമുണ്ടായിട്ടുള്ളതെന്ന് പ്രാഥമിക നിഗമനം. കടയിൽ വില്പനക്ക് വെച്ചിരുന്ന മുഴുവൻ സാധനങ്ങളും ഫർണിച്ചറും ഫ്രിഡ്ജു മടക്കം എല്ലാ കത്തി നശിച്ചു. ഏകദേശം 3,00000 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
.

.
തുടർന്നാണ് വ്യാപാരി സംഘടന ധനസഹായം നൽകാൻ തീരുമാനിച്ചത്. ബാലുശ്ശേരി ഏരിയ സെക്രട്ടറി പി ആർ രഘുത്തമൻ, പ്രസിഡണ്ട് സി എം സന്തോഷ്, യുണിറ്റ് ഭാരവാഹികളായ രഞ്ജിത്ത് കേളി, ബൈജു, ഷീജ, ബാലൻ ശശിഹരിത എന്നിവർ കട സന്ദർശിക്കുകയും കയ്യേരി ഉണ്ണി നായർക്ക് യൂണിറ്റിന്റെ സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു.
