KOYILANDY DIARY.COM

The Perfect News Portal

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ഷൈജു കുണ്ടൂപറമ്പ് അന്തരിച്ചു

കോഴിക്കോട്: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ഷൈജു (42) കുണ്ടൂപറമ്പ് അന്തരിച്ചു. (KTDO) സംസ്ഥാന സമിതി അംഗവുമാണ്. കേരളത്തിലെ ഇൻറർനാഷണൽ എയർപോർട്ടുകൾ ആയ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എയർപോർട്ടുകളിലെ അനധികൃത പാർക്കിംഗ് ഫീസ് നിരോധിക്കാൻ വേണ്ടിയുള്ള ടാക്സി ഡ്രൈവർമാരുടെ ഐതിഹാസിക സമരത്തിൽ  മുൻനിരയിൽ പ്രവർത്തിച്ചിരുന്നു,
കേരളത്തിലെ ടാക്സി ഡ്രൈവർമാരുടെ ക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഷൈജുവിന്റെ ഇടപെടൽ വളരെ ശ്രദ്ധേയമായിരുന്നു. ഭാര്യ: ഷിംന, മകൾ: ശ്രദ്ധ, അച്ചൻ: ശ്രീകുമാർ കൊയ്യേരി, അമ്മ: ശ്രീദേവി, സഹോദരി: ഷൈനി.
Share news