KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശേരി ഏരിയ 34-ാം വാർഷികം സംഘടിപ്പിച്ചു

.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ഏരിയ 34 -ാം വാർഷികം സംഘടിപ്പിച്ചു. ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ. കെ. വിനോദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി. അമീറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ഒരുമയാണ് ശക്തിയെന്നും, പ്രതികരണമാണ് പ്രവർത്തന വഴിയെന്നും, അറിവുകൊണ്ടും അനുഭവം കൊണ്ടും സമ്പന്നരായ മുതിർന്നവർ ഇളം തലമുറയ്ക്ക് ദിശാബോധം കൊടുക്കുന്നവർ ആകണമെന്നും അദ്ദേഹം പറഞ്ഞു.
ട്രഷറർ അബ്ദുൽ ജലാലു ടി. പി വാർഷിക റിപ്പോർട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം സി. രാഘവൻ മാസ്റ്റർ, സി. ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ ഫാത്തിമ മറിയത്തിനെ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. 
Share news