കേരള ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം വനിത വിംഗ് വയനാടിലേക്ക് ദുരിതാശ്വാസ ധനസഹായം കൈമാറി
കോഴിക്കോട്: കേരള ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം വനിത വിംഗ് വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ആറ് അംഗങ്ങൾ നഷ്ടപ്പെട്ട കുടുംബത്തിലെ സഹോദരിക്ക് ദുരിതാശ്വാസ ധനസഹായം കൈമാറി.
.

.
കോഴിക്കോട് ജാഫർ ഖാൻ കോളനിയിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡൻ്റ് പി.എം മുസമ്മിൽ നിന്നും സഹോദരി ഫണ്ട് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ഷക്കീല കക്കോടി, ട്രഷറർ സാജിത ബേപ്പൂര്, കുഞ്ഞിബി ജാഫർ ഖാൻ കോളനി, സൈനബ മുസമ്മിൽ തുടങ്ങിയവർ സംബന്ധിച്ചു.
