കൊയിലാണ്ടിയിൽ വ്യാപാരികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊയിലാണ്ടിയിൽ വ്യാപാരികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഴയ ബസ്സ് സ്റ്റാൻ്റിനു മുൻവശത്ത് നിർമ്മാണം പുരോഗമിക്കുന്ന പാർക്കിൽ വെച്ച് നടന്ന ആഘോഷപരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് പതാക ഉയർത്തി.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കെഎം രാജീവൻ റിയാസ് അബൂബക്കർ റിഷാദ് എസ്.പി.എച്ച്.ഐ നഗരസഭ കൌൺസിലർ എ. ലളിത, ടി പി ഇസ്മായിൽ, ജെ കെ ഹാഷിം, ഷീബ ശിവാനന്ദൻ, സൗമിനി മോഹൻദാസ്, ഉഷാ മനോജ്, ബാവ, പ്രബീഷ്, ലാലു സി.കെ, സലാം ടി, എ സുധാകരൻ, എ. കെ ബാലൻ പഴങ്കാവിൽ എന്നിവർ പങ്കെടുത്തു
