കേരളീയ പട്ടിക വിഭാഗ സമാജം കെ.എം രാമൻ 31-ാം അനുസ്മരണ കൺവെൻഷൻ സംഘടിപ്പിച്ചു

ഉള്ളിയേരി: കേരളീയ പട്ടിക വിഭാഗ സമാജം കെ.എം രാമൻ 31-ാം അനുസ്മരണ കൺവെൻഷൻ സംഘടിപ്പിച്ചു. ഉള്ളിയേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന സെക്രട്ടറി എം.എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എവി ബാബുരാജ് അധ്യക്ഷ ക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിച്ചവരെ പി.എം ബി നടേരി ആദരിച്ചു. പടികജാതിക്കാർ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ പി.ടി വേലായുധൻ മുഖ്യ പ്രഭാഷണവും നിർമ്മലുർ ബാലൻ അനുസ്മരണ പ്രഭാഷണവും നടത്തി.
.

സംസ്ഥാനത്ത് എയ്ഡഡ് സ്കുളിൽ പടികജാതി വിഭാഗങ്ങൾക്ക് ഭരണഘടനപരമായ സംവരണo ഉറപ്പ് വരുത്തുക, ഖാദർ കമ്മീഷൻ ശുപാർശ നടപ്പിൽ വരുത്തുക, പട്ടികജാതി ലിസ്റ്റിൽ ഉപസംവരണം കൊണ്ട് വരാനുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകൾ പിൻമാറുക എന്നീ ആവശ്യങ്ങളും കൺവൻഷനിൽ ഉയർന്നു.

ടി.പി ഹരിദാസൻ എ.കെ ബാബുരാജ്, ടി.വി പവിത്രൻ. കെ.എം അശോകൻ, നാരായണൻ വി.എം എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഗണേശൻ സ്വാഗതവും കെ.എം ശശി നന്ദിയും പറഞ്ഞു.
