KOYILANDY DIARY.COM

The Perfect News Portal

കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) സ്നേഹ സായാഹ്നം ഇന്ന്

കൊയിലാണ്ടി : കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം ഇന്ന് പുറക്കാട് അകലാപുഴ organic island-ൽ നടക്കും. ഉച്ചക്ക് 2.30ന്  ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ചു സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശാരിക എ കെ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്  എം കെ അഷ്റഫിന്റെ  അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മിഡിൽ ഈസ്റ്റ് സെന്റർ ഫോർ ജേർണലിസ്റ്റ് ചെയർമാൻ സി വി എം വാണിമേൽ  മുഖ്യ അതിഥി ആയിരിക്കും.
അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ സലീം മൂഴിക്കൽ, കണ്ണൻ പന്താവൂർ എന്നിവർ പങ്കെടുക്കും. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് വിവിധ കലാപരിപാടികളും ബോട്ട് യാത്രയും ഉണ്ടാകും. 
Share news