കേരള പ്രവാസിസംഘം ചെങ്ങോട്ട്കാവ് മേഖല കൺവെൻഷൻ

കേരള പ്രവാസിസംഘം ചെങ്ങോട്ട്കാവ് മേഖല കൺവെൻഷൻ ചെങ്ങോട്ട്കാവ് വനിതാ സഹകരണസംഘം ഓഡിറ്റോറിയത്തിൽ ചേർന്നു. കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാങ്ങോട്ടിൽ ഉത്ഘാടനം ചെയ്തു. അബൂബക്കർ മൈത്രി അധ്യക്ഷതവഹിച്ചു. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം ടി. വി. ഗിരിജ, പി. ചാത്തു, കെ. സിറാജ്. എന്നിവർ സംസാരിച്ചു. ലത്തീഫ് സ്വാഗതവും കമൽനാഥ് നന്ദിയും പറഞ്ഞു.
