ഗോവർദ്ധിനി തീറ്റ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോവർദ്ധിനി 2022 – 23 പദ്ധതിയുടെ ഭാഗമായി കന്നുകുട്ടികൾക്കുള്ള തീറ്റ വിതരണം ചെയ്തു. പന്തലായനി ക്ഷീര സഹകരണ സംഘത്തിൽ നടന്ന വിതരണം നഗരസഭ അധ്യക്ഷ കെ. പി. സുധ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷ കെ. എ. ഇന്ദിര അധ്യക്ഷത വഹിച്ചു.
നഗരസഭ കൌൺസിലർ എ. ലളിത, പി. രത്നവല്ലി, സീനിയർ വെറ്ററിനറി സർജൻ ഡോ: വി. ഗീത, കാഫ് ഫീഡ് സബ്സിഡി സ്കീം കൊയിലാണ്ടി സർക്കിൾ വെറ്ററിനറി സർജൻ ഡോ: പ്രമോദ്, അസി: ഫീൽഡ് ഓഫീസർ പി. ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
