കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38-ാമത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

പേരാമ്പ്ര: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38-ാമത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. നടുവണ്ണൂർ പുതിയപ്പുറം ക്യു സ്പോർട്സ് ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ കെ.എം ഉദ്ഘാടനം ചെയ്തു. സുഭാഷ് കെ.സി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സുഖിലേഷ്, പ്രസിഡൻ്റ് ഷനോജ്, ട്രഷറർ സജിത്ത്, ജോയിൻ്റ് സെക്രട്ടറി രജീഷ് ചേമാരി, സംസ്ഥാന നിർവ്വാഹക സമിതി അംഗം സുധീഷ്, KPA ജില്ലാകമ്മറ്റി അംഗം രഞ്ജിഷ് , KPA ജില്ലാ സമ്മേളനം സ്വാഗതസംഘം ചെയർമാൻ ജിതേഷ്, കൺവീനർ ശരത്ത് കൃഷ്ണ എന്നിവർ സംബന്ധിച്ചു. പത്തോളം ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. KPA ജില്ലാ കമ്മറ്റി അംഗം മിനീഷ് വി.ടി സ്വാഗതവും സിഞ്ചുദാസ് നന്ദി പറഞ്ഞു.

