KOYILANDY DIARY

The Perfect News Portal

കേരള പത്മശാലിയ 44-ാം സംസ്ഥാന കൗൺസിൽ സമ്മേളനം

കൊയിലാണ്ടി: കേരള പത്മശാലിയ 44-ാം സംസ്ഥാന കൗൺസിൽ സമ്മേളനം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്നു.  മുൻ മന്ത്രി എ പി അനിൽകുമാർ MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി. വിശ്വംഭരൻ പിള്ള അധ്യക്ഷനായി.
സർക്കാർ പിന്നോക്ക നയം പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ജാതി ഉൾപ്പെടുത്തി സെൻസസ് നടപ്പിലാക്കുക, OEC പൂർണ്ണപദവി അനുവദിക്കുക, PSC സർക്കാർ നിയമനങ്ങളിലെ റൊട്ടേഷൻ ചാർട്ട് പിൻവലിക്കുക, അടുത്തിടെ  നടന്ന
6600 ഓളം താൽക്കാലിക നിയമനങ്ങളിൽ സംവരണ തത്വം പാലിക്കപ്പെട്ടിട്ടില്ലെന്നും ഇതിലൂടെ ഇപ്പോൾ നിയമനം നേടിയവരെ ഒഴിവാക്കി സംവരണ തത്വം പാലിച്ച്കൊണ്ട് നിയമനം നടത്തണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
Advertisements
കൈത്തറിമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. യൂണിഫോം ഉൽപാദിപ്പിച്ച വകയിലെ കൂലി ഇനത്തിലും ഇൻസെന്റീവ് കുടിശ്ശികയും കൊടുത്ത് തീർക്കുക എന്നീ ആവശ്യങ്ങൾ പ്രമേയം പാസാക്കി. 250 കൗൺസിലർമാർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി. വി കരുണാകരൻ സ്വാഗതവും താലൂക്ക് കമ്മിറ്റി സെക്രട്ടറി സി സുനിതൻ നന്ദിയും പറഞ്ഞു.