കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കൊയിലാണ്ടി ടൗണിൽ സ്വീകരണം നൽകി. ഒഞ്ചിയത്തെ സി.എച്ച് അശോകൻ സ്മൃതിമണ്ഡപത്തിൽ നിന്നാണ് ജാഥ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി ആർ സാജൻ ക്യാപ്റ്റനും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗം സി ഗാഥ എന്നിവരാണ് ജാഥയെ നയിക്കുന്നത്.

സ്വാഗത സംഘം ചെയർമാൻ സി അശ്വിനീദേവ് അധ്യക്ഷനായി. കൺവീനർ സി ജി സജിൽ കുമാർ സ്വാഗതം പറഞ്ഞു. എരിയ സെക്രട്ടറി എസ് കെ ജെയ്സി നന്ദി പറഞ്ഞു.

