ക്ഷമ ബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ

കൊയിലാണ്ടി: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യപകർക്കും ഒരു ഗഡു ക്ഷമ ബത്ത അനുവദിച്ച് ഉത്തരവിറക്കിയപ്പോൾ 2021 ജൂലൈ 1 മുതൽ 2024 ഒക്ടോബർ 30 വരെയുള്ള 40 മാസത്തെ ക്ഷാമബത്ത കുടിശ്ശിക നൽകാത്ത നടപടി വഞ്ചനാപരമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് പറഞ്ഞു.
.

.
എൻ. ജി.ഒ. അസോസിയേഷൻ സുവർണ ജൂബിലിയോടനുമ്പന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പതാക ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായ് വേൽ അധ്യക്ഷത വഹിച്ചു. ഷാജി മനേഷ്, എം പങ്കജാക്ഷൻ, എം രാമചന്ദ്രൻ, അനിൽ കുമാർ, മരക്കുളം പ്രേംലാൽ, രജീഷ് ഇ.കെ തുടങ്ങിയവർ സംസാരിച്ചു.
