KOYILANDY DIARY.COM

The Perfect News Portal

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് ദീപക് ധർമ്മടത്തിന്

കേരള മീഡിയ അക്കാദമി 2023-2024 മാധ്യമ ഗവേഷണ ഫെലോഷിപ്പ് ദീപക് ധർമ്മടത്തിന്. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെല്ലോഷിപ്പിനാണ് ദീപക് ധർമ്മടം അർഹയായത്. സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി.എസ്.അഖില്‍ എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ്. സമഗ്ര ഗവേഷക ഫെലോഷിപ്പിന് അപര്‍ണ കുറുപ്പ്- ന്യൂസ് 18, കെ.രാജേന്ദ്രന്‍-കൈരളി, നിലീന അത്തോളി- മാതൃഭൂമി, ഷെബിന്‍ മെഹബൂബ് എ.പി- മാധ്യമം, എം.വി.നിഷാന്ത് – ഏഷ്യനെറ്റ് ന്യൂസ്, എം.പ്രശാന്ത്-ദേശാഭിമാനി, കെ.എ.ഫൈസല്‍ – മാധ്യമം, പി.ആര്‍.റിസിയ – ജനയുഗം എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 75,000/- രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

പൊതു ഗവേഷണ മേഖലയില്‍ ബിജു പരവത്ത് -മാതൃഭൂമി, അലീന മരിയ വര്‍ഗ്ഗീസ് -മാതൃഭൂമി, ബിലു അനിത് സെന്‍ – കേരള ടുഡേ, അജിത്ത് കണ്ണന്‍ – ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, കെ.ആര്‍.അ ജയന്‍ – ദേശാഭിമാനി, സി. റഹീം -മലയാളം ന്യൂസ്, എ.ആര്‍.ആനന്ദ് – വീക്ഷണം, പി.സുബൈര്‍ -മാധ്യമം, സുനി അല്‍ഹാദി – സുപ്രഭാതം, പി.എസ്. റംഷാദ് – സമകാലിക മലയാളം, പി.നഹീമ – മാധ്യമം, ജി.ഹരികൃഷ്ണന്‍- മംഗളം, എ.കെ. വിനോദ്കുമാര്‍- ജനം, കെ.എന്‍.സുരേഷ്‌കുമാര്‍ – കേരള കൗമുദി എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും. തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ.പി.കെ.രാജശേഖരന്‍, എ.ജി. ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

Share news