കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം സമ്മേളനം

കൊയിലാണ്ടി: കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം സമ്മേളനം നടന്നു. പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ഈ കാര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

കെ. പത്മിനി പതാക ഉയർത്തിയതോടെ സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചു. NFI W ദേശീയ കൗൺസിൽ അംഗം പി.പി വിമല ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ. വിജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ടി. കല്യാണി ടീച്ചർ, കെ. പത്മിനി, ഇ.കെ. അജിത്ത്, കെ. എസ് രമേഷ് ചന്ദ്ര, എന്നിവർ സംസാരിച്ചു. കെ.എം. ശോഭ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി വിജയഭാരതി എൻ.കെ. (പ്രസിഡണ്ട്) റസിയ ഫൈസൽ, ആഷ മധുപാൽ (വൈ. പ്രസിഡണ്ടുമാർ). ശോഭ കെ.എം. (സിക്രട്ടറി). ദിവ്യ ശെൽവരാജ്, സ്മിത പി.എം. (ജോ.സിക്രട്ടറിമാർ). ഷീല. പി.കെ. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
