KOYILANDY DIARY.COM

The Perfect News Portal

കേരള കൗമുദി ‘ആരോഗ്യം ആനന്ദം’ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഭക്ഷ്യസുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കേരള കൗമുദിയും മലബാർ കോളജ് IQAC യും ചേർന്ന് ‘ആരോഗ്യം ആനന്ദം’ സെമിനാർ സംഘടിപ്പിച്ചു. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോക്ടർ കെ. എം. നസീർ പ്രഭാഷണം നടത്തി.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് വിജി വിൽസൺ (ഫുഡ് സൈറ്റ് നോഡൽ ഓഫീസർ) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുറുവങ്ങാട്, നരിക്കുനി, ഇടവന ഇല്ലം സാവിത്രി അന്തർജനം, പ്രശാന്തി അനിൽ കുമാർ എന്നിവരെ ആദരിച്ചു. IQAC കോർഡിനേറ്റർ പ്രിയങ്ക കെ. പി. നന്ദി പറഞ്ഞു.
Share news