KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളം; മന്ത്രി ആർ ബിന്ദു

രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. “പണ്ടത്തെ പട’ വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. “എക്കാലത്തും ലോകത്തിന് മുന്നിൽ ബദൽ മാതൃതകകൾ സൃഷ്ടിച്ച നാടാണ് കേരളം. രോ​ഗാധുരത കുറച്ച് ആയുർദൈർഘ്യം കൂടുന്നതിനാലാണ് വയോജനങ്ങളുടെ എണ്ണം വർധിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ വയോജനങ്ങൾ അവ​ഗണന നേരിടുന്നു. ഉപയോ​ഗിക്കുക വലിച്ചെറിയുക രീതി മനുഷ്യരുടെ കാര്യത്തിലുമുണ്ടാകുന്നു.

വയോജനങ്ങൾക്ക് എല്ലാ പരി​ഗണനയും നൽകുന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കിടപ്പിലുള്ള വയോജനങ്ങളുടെ പരിചരണത്തിനായി കെയർ കേരള പദ്ധതി ഉടൻ ആരംഭിക്കും. വയോജന കമീഷനും നിലവിൽവരും. വയോജനങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. 27 റവന്യൂ ഡിവിഷനുകളിലും വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി മെയ്‌ന്റനൻസ് ട്രിബ്യൂണൽ പ്രവർത്തിക്കുന്നു. വയോജന കൗൺസിലുകളുടെ പ്രവർത്തനവും നല്ല രീതിയിലാണ്.

 

വയോജന ഹോമുകളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്. പകൽ വീടുകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. വയോമിത്രം പദ്ധതിയും ഇതിനുകീഴിൽ മാനസികോല്ലാസത്തിനായി വയോജനം ക്ലബ്ബും പ്രവർത്തിക്കുന്നു. വയോ അമൃതം, മന്ദഹാസം, വയോ മധുരം, ഓർമത്തോണി തുടങ്ങിയ പദ്ധതികളുമുണ്ട്.

Advertisements

തലമുറകൾക്കിടിയിലെ വിടവ് നികത്താനാണ് സർക്കാർ പദ്ധതികളാവിഷ്കരിക്കുന്നത്. വയോജനങ്ങൾക്ക് ശാന്തിയും സമാധാനവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇവ ഫലപ്രദമായി നടപ്പാക്കാൻ എൽഡിഎഫ് സർക്കാരിനേ കഴിയൂ’. ഇതിന് കരുത്തുപകരാൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണമെന്നും ആർ ബിന്ദു പറഞ്ഞു.

Share news