KOYILANDY DIARY.COM

The Perfect News Portal

ആർആർടിഎസ് പദ്ധതിക്കൊരുങ്ങി കേരളം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

.

തിരുവനന്തപുരം: കേരളത്തിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നിർദ്ദിഷ്ട ഹൈസ്പീഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു.

സംസ്ഥാനത്തെ റെയിൽ ഗതാഗതം കൂടുതൽ വേഗത്തിലും സുഗമവുമാക്കാൻ ഈ പദ്ധതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ നിലവിലുള്ള റെയിൽവേ ട്രാക്കുകളിലെ തിരക്കും വേഗതക്കുറവും പരിഹരിക്കാൻ ഇത്തരം ഒരു നവീന ഗതാഗത സംവിധാനത്തിന് സാധിക്കും.

Advertisements

 

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ്, അതിവേഗ യാത്രയ്ക്കുള്ള ബദൽ സാധ്യതകൾ കൂടി പരിഗണിച്ച് ആർആർടിഎസ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും സാമ്പത്തിക സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്കും ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് നൽകും.

 

ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ഉണ്ടാകുന്ന ഗതാഗത മാറ്റങ്ങൾക്ക് അനുസൃതമായി റെയിൽവേ രംഗത്തും വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

Share news