കേരള ഹൈക്കോടതിയില്‍ ബിരുദക്കാർക്ക് അവസരം; അപേക്ഷകൾ ക്ഷണിച്ചു
.
കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു. 49 ഒഴിവുകളാണ് ആകെയുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2025 ഡിസംബർ 16 ആണ്.

ട്രാൻസ്ലേറ്റർ (20 ഒഴിവ്)

ശമ്പളം: ₹31,020
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)
പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)

ടെക്നിക്കൽ അസിസ്റ്റന്റ് (16 ഒഴിവ്)
ശമ്പളം: ₹30,000
യോഗ്യത: ഇലക്ട്രോണിക്സ്/ഐടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് എന്നിവയിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 3 വർഷ ഡിപ്ലോമ + ഗവൺമെന്റ് വകുപ്പ്/കോടതി/പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (12 ഒഴിവ്)
ശമ്പളം: ₹22,240
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ/ഇലക്ട്രോണിക്സ് എന്നിവയിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം + കമ്പ്യൂട്ടർ വേഡ് പ്രോസസിങ്/ഡാറ്റാ എൻട്രി ഓപ്പറേഷൻസ്/തത്തുല്യ കോഴ്സിൽ സർട്ടിഫിക്കറ്റ് + ഗവൺമെന്റ് വകുപ്പ്/കോടതി/പൊതുമേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ (1 ഒഴിവ്)
ശമ്പളം: ₹60,000
യോഗ്യത: MCA / B.E / B.Tech (IT/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്) + ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1984 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവർ
ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക. ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദ വിജ്ഞാപനവും അപേക്ഷാ ലിങ്കും ലഭിക്കുന്ന വെബ്‌സൈറ്റ്:
www.hckrecruitment.keralacourts.in



