KOYILANDY DIARY

The Perfect News Portal

നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് കേരള സർക്കാർ

തിരുവനന്തപുരം: നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് കേരള സർക്കാർ. പൊതു വിപണിയിൽ 1376 രൂപ വിലവരുന്ന 13 ഇന അവശ്യസാധനങ്ങൾ 612 രൂപയ്ക്കാണ് സപ്ലൈകോ വഴി നൽകുന്നത്. ഏഴുവർഷമായി ഇവയ്‌ക്ക്‌ വില വർധിപ്പിച്ചിട്ടില്ല. സംസ്ഥാനത്തെ 50 ലക്ഷം റേഷൻ കാർഡ് ഉടമകൾ ഇത്‌ വാങ്ങുന്നുണ്ട്. സപ്ലൈകോ വിൽപ്പനശാലകളിലൂടെ ഒരു വർഷം 89,168 ടൺ അരി സബ്‌സിഡി നിരക്കിൽ നൽകുന്നുണ്ട്‌.

ഇതിനു പുറമെ 32 ഇനത്തിന്‌ സബ്‌സിഡിയുണ്ട്‌. സംസ്ഥാനത്ത് 817 മാവേലി സ്റ്റോറാണുള്ളത്‌. ഇവിടെ 30–- 50 ശതമാനംവരെയാണ്‌ വിലക്കുറവ്‌. കൺസ്യൂമർഫെഡുമായി സഹകരിച്ച്‌ 1000 നീതിസ്റ്റോറുമുണ്ട്‌. 176 ത്രിവേണി സൂപ്പർമാർക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുമുണ്ട്‌.

Advertisements