KOYILANDY DIARY.COM

The Perfect News Portal

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയയുടെ 37-ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (KGOA) കൊയിലാണ്ടി ഏരിയയുടെ 37-ാം വാർഷിക സമ്മേളനം കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സുബാഷ് കെ.കെ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് പരിധിയിലെ ഗസറ്റഡ് ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിൽ സർവീസ് വിഷയങ്ങൾ, ജീവനക്കാരുടെ അവകാശ സംരക്ഷണം, സംഘടനാ ശക്തീകരണം, കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ, കേരള സർക്കാറിൻ്റെ ഇടതുപക്ഷ ബദൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രമേയങ്ങളും അവതരിപ്പിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്: നിഷ കെ. വി, വൈസ് പ്രസിഡണ്ടുമാർ: ഡോ. ഷെറിൻ, ഗിരീഷ് എം,
സെക്രട്ടറി: ഷിബിൻ കെ, ജോയിന്റ് സെക്രട്ടറിമാർ: അനിത കെ. എം, ഡോ. സജിത് വി,
ട്രഷറർ: സുധീഷ് ടി.
Share news