KOYILANDY DIARY

The Perfect News Portal

കേരള ഗണക കണിശ സഭ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു.

കൊയിലാണ്ടി: കേരള ഗണക കണിശ സഭ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു. നൊച്ചാട്ട് ഗോപാലപ്പണിക്കർ നഗറിൽ നടന്ന സമ്മേളനം പി എം പുരുഷോത്തമൻ കെ ജി കെ എസ് സംസ്ഥാന പ്രസിഡണ്ട് നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന ജ്യോതിഷ പണ്ഡിതന്മാരെ ആദരിച്ചു. പാലത്ത് രാമചന്ദ്രൻ പണിക്കർ അധ്യക്ഷത വഹിച്ചു.

സുദീപ് പണിക്കർ കുറ്റ്യാടി. ചന്ദ്രൻ പണിക്കർ കൈതക്കൽ. കെ കെ സുധാകരൻ, ശശിധരൻ ആമ്പല്ലൂർ, സജീവ് പട്ടണക്കാട് ചേർത്തല, എ കെ രാധാകൃഷ്ണൻ, കെ മുരളീധരൻ മാസ്റ്റർ കണ്ണൂർ, ബി കെ. കൃഷ്ണൻ കാസർഗോഡ്, രമേശ് പണിക്കർ പുറ്റാട്ട്, രഞ്ജിത്ത് പണിക്കർ, ഗായത്രി ബാലകൃഷ്ണ പണിക്കർ, രാമനാഥൻ കോവൂർ, രാമകൃഷ്ണൻ പേരാമ്പ്ര, ദിലീപ് പണിക്കർ കൊല്ലം, ജയരാജ് പണിക്കർ കൊയിലാണ്ടി, ദിനേശ് പ്രസാദ് കുറുവച്ചാൽ, എൻ പ്രശാന്ത് കന്നിനട എന്നിവർ സംസാരിച്ചു. പി കെ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. തുടർന്ന് ഏകാന്ത നാടകം ഗാനമേള തുടങ്ങിയ വിവിധ കലാ പ്രരിപാടികൾ നടന്നു.