കേരള ഗണക കണിശസഭ കൊയിലാണ്ടി മേഖലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
കൊയിലാണ്ടി: കേരള ഗണക കണിശസഭ കൊയിലാണ്ടി മേഖലാ മെമ്പർഷിപ്പ് വിതരണം മുചുകുന്നിൽ ആരംഭിച്ചു. വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് മധുമതി ഉത്ഘാടനം ചെയ്തു. ദിലീപ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. പുരുഷോത്തമൻ, പാലത്ത് രാമചന്ദ്രൻ പണിക്കർ, കൈതക്കൽ ചന്ദ്രൻ പണിക്കർ, രജ്ഞിത്ത് പണിക്കർ, നിഷാ ദിലീപ്, പ്രശാന്ത് പണിക്കർ എന്നിവർ സംസാരിച്ചു.



