കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു
കൊച്ചി: കേരള ഫുട്ബോൾ താരം പി പൗലോസ് (76) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ൽ ടീമിലുണ്ടായിരുന്നയാളാണ് പൗലോസ്. ഇടതുവിങ് ബാക്കായി തിളങ്ങിയ ആലുവ സ്വദേശി പിന്നീട് മികച്ച സംഘാടകനായി. കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടാണ്. കേരളത്തിനായി എട്ട് വർഷം സന്തോഷ് ട്രോഫി കളിച്ചു. 1979ൽ ക്യാപ്റ്റനായി. കേരള പ്രീമിയർ ടയേഴ്സ് താരമായിരുന്നു. മൂന്നര പതിറ്റാണ്ടോളം ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി.



