KOYILANDY DIARY.COM

The Perfect News Portal

കേരളോത്സവം: കൊയിലാണ്ടിയിൽ സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: നഗരസഭ കേരളോത്സവത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില.സി, കൗൺസിലർ വത്സരാജ് കേളോത്ത് എന്നിവർ സംസാരിച്ചു.
.
.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും നഗരസഭ HI റിഷാദ് നന്ദിയും പറഞ്ഞു. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചെയർമാനും നഗരസഭ സൂപ്രണ്ട് ബീന കൺവീനറും ആയി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.
.
.
ഒക്ടോബർ 11, 12 തീയതികളിൽ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ കായിക മത്സരങ്ങളും ഒക്ടോബർ 17, 18 തീയതികളിൽ കൊയിലാണ്ടി ടൗൺഹാളിൽ കലാമത്സരങ്ങളും നടക്കും.
Share news