KOYILANDY DIARY.COM

The Perfect News Portal

കേരളോത്സവം 2025 സമാപിച്ചു

.

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സമാപിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത സിനി ആർട്ടിസ്റ്റും ബിഗ് ബോസ് ഫെയിം ആയിട്ടുള്ള കലാഭവൻ സരിഗ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജ്നഫ് കാച്ചിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുൽ ഹാരിസ്, രാജേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

 

ഉദ്ഘാടന പരിപാടിക്ക് ശേഷം ഡിജെ നൈറ്റ് സംഘടിപ്പിച്ചു. സെപ്റ്റംബർ 27ന് ആരംഭിച്ച കേരളോത്സവ മത്സരങ്ങൾ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തി. കേരളോത്സവം 2025 വമ്പിച്ച യുവജന പങ്കാളിത്തം ഉണ്ടായതിനാൽ ശ്രദ്ധേയമായി. 24 ഓളം ക്ലബ്ബുകൾ കേരളോത്സവത്തിൽ പങ്കാളികളായി. 299 പോയിൻറ് ഓടെ ഫീനിക്സ് തിരുവങ്ങൂർ ഓവറോൾ ചാമ്പ്യന്മാരും 126 പോയിന്റോടെ ശ്രാവണം കാഞ്ഞിലശ്ശേരി ഓവറോൾ റൺവേസുമായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു സ്വാഗതവും സുധ കെ നന്ദിയും പറഞ്ഞു.

Advertisements
Share news