കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സെഞ്ച്വറി നേടുന്ന താരമായി സച്ചിന്‍ ബേബി
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേടുന്ന താരമായി സച്ചിന്‍ ബേബി. 50 പന്തില്‍ നിന്ന് പുറത്താവാതെ 105 റണ്‍സാണ് സച്ചിന്‍ നേടിയത്. ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെ ക്യാപ്റ്റന്‍ ആണ് സച്ചിന്‍ ബേബി. കൊച്ചി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. തുടര്‍ ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തെ സച്ചിന്റെ സെഞ്ച്വറി മികവാണ് വിജയിപ്പിച്ചത്.
