KOYILANDY DIARY.COM

The Perfect News Portal

കേരളം – ബംഗാള്‍ രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്

കേരളം – ബംഗാള്‍ രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ ദിനം കളി ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിവസം അവസാന സെഷനിലാണ് പന്തെറിഞ്ഞ് തുടങ്ങിയത്. ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഒമ്പതിന് 356 റണ്‍സെന്ന നിലയിൽ കേരളം ഡിക്ലയർ ചെയ്യുകയായിരുന്നു.

95 റണ്‍സുമായി പുറത്താവാതെ നിന്ന സല്‍മാന്‍ നിസാറും 84 റൺസ് വീതം എടുത്ത മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയുമാണ് കേരളത്തെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ 132 റണ്‍സെടുത്തിട്ടുണ്ട്. അവസാനദിനമായ ഇന്ന് പുറത്താവാതെ ഇരിക്കാനായിരിക്കും ബംഗാള്‍ ശ്രമിക്കുക.

 

ആറിന് 78 എന്ന നിലയില്‍ തകർന്നടിഞ്ഞ കേരളത്തിനെ ജലജ് സക്സേന – സല്‍മാന്‍ നിസാര്‍ സഖ്യം രക്ഷപ്പെടുത്തിയിരുന്നു. ഇരുവരും ചേർന്ന് 140 റൺസ് അടിച്ചെടുത്തു. സല്‍മാന്‍ – അസറുദ്ദീന്‍ സഖ്യം ചേർന്ന് 121 റണ്‍സും കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അസറുദ്ദീനാണ് വേഗത്തിൽ മികച്ച സ്കോർ നേടാൻ കേരളത്തിനെ സഹായിച്ചത്.

Advertisements
Share news