കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷന് ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ്റെ കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര യൂണിറ്റുകൾ സംയുക്തമായി കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം കെ.എ.സി എ സംസ്ഥാന പ്രസിഡണ്ട് വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സ്റ്റേറ്റ് കൗൺസിൽ അംഗം ഒ.ടി. മുരളീദാസ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷൻ സെക്രട്ടറി എം സുമൻലാൽ, പേരാമ്പ്ര ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് അനിൽകുമാർ, പയ്യോളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ലസിത, അഭിഭാഷക പരിഷത്ത് സെക്രട്ടറി അഡ്വ. എം കെ ഹരീഷ് കുമാർ, ലോയേഴ്സ് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. പി.ടി. ഉമേന്ദ്രൻ, പേരാമ്പ്ര ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി രാജീവൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, അഡ്വ. എ വിനോദ് കുമാർ ജില്ലാ വൈസ് പ്രസിഡണ്ട് എസി സോമൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

കൂടാതെ അസോസിയേഷൻ്റെ കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി എം കെ പ്രകാശൻ, യൂണിറ്റിലെ സ്റ്റേറ്റ് കൗൺസിൽ അംഗം വി. വി. അരവിന്ദൻ, ജില്ലാ കൗൺസിൽ അംഗം സി എം ഗംഗാധരൻ നായർ, പേരാമ്പ്ര യൂണിറ്റ് പ്രസിഡണ്ട് എ എം മോഹനൻ, സെക്രട്ടറി ടി പി രഞ്ജിത്ത്, പയ്യോളി യൂണിറ്റ് സെക്രട്ടറി ഷീബ, കൊയിലാണ്ടി യൂണിറ്റിലെ മുൻ പ്രസിഡണ്ട് എൻ പി രവീന്ദ്രൻഎന്നിവർ ആശംസകൾ നേർന്നു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എൻ. അമൃത സ്വാഗതവും എ. മോഹനൻ നന്ദിയും പറഞ്ഞു.
