“കേരഗ്രാമം” വളം വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ, കേരഗ്രാമം പദ്ധതിയുടെ ഭാഗമായി വളം വിതരണം ആരംഭിച്ചു. നടേരി നന്മ കേര സമിതി ക്ലസ്റ്ററിലെ എട്ട് വാർഡുകളിലെ കർഷകർക്കാണ് സബ്സിഡി ഇനത്തിലുള്ള വളങ്ങൾ വിതരണം ആരംഭിച്ചത്. 2023 – 24 വർഷത്തെ പദ്ധതിയിൽ നൽകുന്ന വളങ്ങളുടെ വിതരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

മുത്താമ്പിയിൽ നടന്ന പരിപാടിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ. എസ്. വിഷ്ണു, പി.കെ. അജയകുമാർ, കൃഷി ഓഫീസർ ദിവ്യ, കെ.പി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
