നവോത്ഥാന നായകരിൽ പകരം വെക്കാനില്ലാത്ത ആളായിരുന്നു കേളപ്പജി എന്ന് കേരള പട്ടിക വിഭാഗ സമാജം
കൊയിലാണ്ടി: പകരക്കാരനില്ലാത്ത നവോത്ഥാന നായകനായിരുന്നു കേളപ്പജിയെന്ന് കേരള പട്ടിക വിഭാഗ സമാജം. കേളപ്പജിയുടെ 52-ാം മത് ചരമ ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.

കൊയിലാണ്ടി നഗരസഭാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ പി. എം. വിജയൻ കാവുംവട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് എ.കെ. ബാബു, ജില്ല സെക്രട്ടറി. ടി. വി പവിത്രൻ, പി.എം.ബി. നടേരി, മഹിള സമാജം ജില്ല പ്രസിഡണ്ട് കെ. സരോജിനി, എം. ടി. വിശ്വൻ വിയ്യൂർ, ഇന്ദിര വിജയൻ എന്നിവർ സംസാരിച്ചു.
