KOYILANDY DIARY

The Perfect News Portal

കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലൻസ് പുറത്താക്കി

ന്യൂ‍ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലൻസ് പുറത്താക്കി. സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു പുറത്താക്കൽ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2007-ൽ ബിഭവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് കുമാറിന്റെ താൽക്കാലിക നിയമനമെന്നും ഉടൻ പിരിച്ചുവിട്ടതായും സ്‌പെഷ്യൽ സെക്രട്ടറി (വിജിലൻസ്) വൈവിവിജെ രാജശേഖർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഡൽഹി മദ്യനയക്കേസിൽ ബിഭവ് കുമാറിനെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വിജിലൻസിന്റെ നടപടിക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ് ജാസ്മിൻ ഷാ രംഗത്തെത്തി.

 

‘ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട വ്യാജ കേസിൽ ആദ്യം കെജ്രിവാളിനെ അറസ്റ്റുചെയ്തു. പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള മുഴുവൻ സ്റ്റാഫിനെയും പുറത്താക്കാനുള്ള നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യ തലസ്ഥാനത്ത് ജനാധിപത്യം തകർക്കപ്പെടുകയാണ്’- ജാസ്മിൻ ഷാ ട്വീറ്റ് ചെയ്തു. 

Advertisements