KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂര്‍ പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി 

കീഴരിയൂര്‍ പൗള്‍ട്രീ കര്‍ഷക ഗ്രൂപ്പ് ലോക മുട്ട ദിനാചരണവും കര്‍ഷക സംഗമവും നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം സര്‍ക്കാര്‍ പൗള്‍ട്രീ ഫാം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും, കോഴി തീറ്റക്ക് സബ്സിഡി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എം കുട്ട്യാലി അഡ്വക്ഷത വഹിച്ചു.
ഏറ്റവും നല്ല മുട്ട കോഴി കര്‍ഷകനായ ഹമീദ് കൂരാച്ചുണ്ടിനെയും, കാഷിക മേഖലയിലെ ഏറ്റവും നല്ല സംഘാടകനായ കെ യം സരേഷ് ബാബുവിനെയും, കര്‍ഷക കവിയായ മരുതേരി സത്യനെയും യോഗത്തില്‍ ആദരിച്ചു. പാവപ്പെട്ട 8 കുടുംബങ്ങള്‍ക്ക് മുട്ട ക്കോഴി കുഞ്ഞുങ്ങളെ യോഗത്തില്‍ നിന്നും വിതരണം ചെയ്തു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും കുറ്റ്യടിതെങ്ങിന്‍ തെെ വിതരണം ചെയ്തു.
യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പരസ്പരം വിത്തുകള്‍ കെെമാറി. ഇ. ടി ബാലന്‍, തെക്കേടത്തില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, കൊല്ലംകണ്ടി വിജയന്‍, രജിത കടവത്ത് വളപ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിനീത കൊല്ലം സ്വാഗതവും ദിനോജ് പഞ്ഞാട്ട് നന്ദിയും പറഞ്ഞു.
Share news