KOYILANDY DIARY.COM

The Perfect News Portal

കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി നീരജ് കുമാർ (8) മരണപ്പെട്ടു. പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും മടങ്ങാനിരിക്കെയായിരുന്നു ആകസ്മിക മരണം സംഭവിച്ചത്. അമ്മ: ആശാദേവി. സഹോദരങ്ങൾ സഞ്ജനാ ദേവി, കോമൾ സ്കൂളിൽ നന്നായി പഠിക്കുകയും, കലാകായിക രംഗത്ത് മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്ന വിദ്യാർത്ഥിയുമായിരുന്നു. വെക്കേഷൻ സമയത്ത് നാട്ടിലെ വിദ്യാർത്ഥികളോട് വാട്ട്സാപ്പ് കോളിലൂടെ സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നു.
സ്കൂളിൽ ചേർന്ന അനുശോചന യോഗത്തിൽ ഇല്ലത്ത് അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഹെഡ്മാസ്റ്റർ എ.എം നാസർ, മുറിച്ചാമന പക്രൻ ഹാജി, കെ.പി സൈനബ സി. ഉമ്മർ, ഷബ്ന പി.പി, ഷോളി എൻ, വിദ്യാർത്ഥികളായ ആയിഷ ഹെൻസ, മുഹമ്മദ് ആഖിൽ എന്നിവർ സംസാരിച്ചു.
Share news