കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ 17ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു

കീഴരിയൂർ: കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ തൊഴിൽദായകരുമായി ചേർന്ന് 17ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എച്ചഡിഎഫ്സി ലൈഫുമായി ചേർന്നാണ് ആദ്യ മേള. വിവിധ ഒഴിവുകളിലേക്കുള്ള മുഖാമുഖം ജൂലായ് 17ന് രാവിലെ 9.30 ന് കീഴരിയൂർ കൃഷിഭവനു സമീപത്തുള്ള കെസിഎഫ് ഓഫീസിൽ വെച്ച് നടക്കും. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് 7025332460, 9496135851 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
