കീം പരീക്ഷാ ഫലം: സർക്കാരിന്റെ അഭിപ്രായം സ്റ്റാൻഡിങ് കൗൺസിൽ സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

സർക്കാരിന്റെ അഭിപ്രായം സ്റ്റാൻഡിങ് കൗൺസിൽ സുപ്രീംകോടതിയിൽ അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടി തന്നെയാണ് പ്രോസ്പെക്റ്റസ് അമന്റ് ചെയ്തത്. അത് പറ്റില്ല എന്ന നിലപാട് ഹൈക്കോടതി സ്വീകരിച്ചിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

വിദ്യാർത്ഥികളുടെ പ്രവേശനവും സമയവുമായി ബന്ധപ്പെട്ട സമയപരിധി പരിഗണിച്ചാണ് അപ്പീൽ നൽകാത്തത്. എഐസിടി സമയപരിധിയിൽ ഇളവ് നൽകാൻ തയ്യാറാണെങ്കിൽ അപീൽ നൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.പരീക്ഷാഫലത്തിന് ഒരു മണിക്കൂര്‍ മുമ്പുമാത്രമാണ് പ്രോസ്പെക്ടസ് മാറ്റം വരുത്തിയതെന്നായിരുന്നു സിബിഎസ് സി വിദ്യാര്‍ത്ഥികളുടെ എതിർവാദം. പട്ടികയിൽ സംസ്ഥാനത്തിന്റെ നയമല്ല നടപ്പിലാക്കിയ രീതിയിലാണ് പ്രശ്നം എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

