KCEU (CITU) നേതൃത്വത്തിൽ ഫണ്ട് മാനേജ്മെൻറും ലോൺ റിക്കവറിയും” വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ KCEU (CITU) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സഹകരണ സ്ഥാപനങ്ങളിലെ ഫണ്ട് മാനേജ്മെൻറും ലോൺ റിക്കവറിയും” എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ നടക്കുന്ന *ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി നടന്ന ക്ലാസ് കൊയിലാണ്ടി മുൻ MLAയും പ്രമുഖ സഹകാരിയുമായ K. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു, KCEU കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് E.P രാഗേഷ് അദ്ധ്യക്ഷത വഹിച്ചു.
.

.
യൂണിയൻ ജില്ലാ വൈ. പ്രസിഡണ്ട് കെ.ഹനീഫ, ജില്ലാ കമ്മിറ്റി അംഗം കെ. സുനിത, ഏരിയ ട്രഷറർ ശ്രീകുമാർ മേലമ്പത്ത്, എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഓഡിറ്റർ സുബീഷ് U.P ക്ലാസ് നയിച്ചു. ഏരിയ സെക്രട്ടറി കെ. ബിജയ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ശശി പി.എം നന്ദിയും പറഞ്ഞു.
