KBS വായനശാല സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: KBS വായനശാല നെല്ലൂളിതാഴയും, മലബാർ കണ്ണാശുപത്രി കോഴിക്കോടുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ. കെ ദാസൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡണ്ട് എൻ. ടി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ടി. കെ. രാജേഷ്, സീമ കുന്നുമ്മൽ, എൻ. ടി. കൃഷ്ണൻ, ടി. കെ. കുഞ്ഞിക്കണാരൻ, രജീഷ് എ.കെ, ഡോ: ശ്രുതി എന്നിവർ സംസാരിച്ചു.
