കായലാട്ട് രവീന്ദ്രൻ സ്മൃതി 2022: ത്രിദിന നാടക ശില്പശാല

കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി സ്മൃതി 2022 ന്റെ ഭാഗമായുള്ള കുട്ടികൾക്കുള്ള ത്രിദിന നാടക ശില്പശാല കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എ. അസീസ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത നടി ഗിരിജ കായലാട്ട്, ഇ.കെ. അജിത്ത്, ഇ. കെ ഷൈനി (പ്രിൻസിപ്പൽ ദീപാഞ്ജലി മണക്കടവത്ത്), വി.കെ. രവി, രാഗം മുഹമ്മദലി, ഷാജി കാവിൽ, ബാബു പഞ്ഞാട്ട് എന്നിവർ സംസാരിച്ചു. ശിവദാസ് പൊയിൽക്കാവ് നേതൃത്വം കൊടുക്കുന്ന ക്യാമ്പിൽ യു.കെ. രാഘവൻ, തിരക്കഥാകൃത്ത് ശൈലേഷ് ശിവൻ എന്നിവർ ക്ലാസെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ എ. അബൂബക്കർ, ബിബിൻ ദാസ് പരപ്പനങ്ങാടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

