KOYILANDY DIARY.COM

The Perfect News Portal

കവിത സാഹിത്യ കലാവേദി വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡ് നൽകി ആദരിച്ചു

കോഴിക്കോട്: കവിത സാഹിത്യ കലാവേദി വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡ് നൽകി ആദരിച്ചു. കോഴിക്കോട് വേദി ഓടിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വി ആർ സുധീഷ് അധ്യക്ഷത വഹിച്ചു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഗായകൻ വി ടി മുരളി, സാഹിത്യകാരൻ യുകെ കുമാരൻ മാസ്റ്റർ, മുൻ ഡിസിസി പ്രസിഡണ്ട് കെ സി അബു, കാവിൽ പി മാധവൻ, കവിത ഗ്രൂപ്പ് പ്രസിഡണ്ട് ബദരി പുനലൂർ, റീജ എംപി, ശങ്കരൻ നടുവണ്ണൂർ, പ്രദീപ് കുമാർ വി ടി, ജഗത്മയൻ ചന്ദ്രപുരി, പി കെ കബീർ സലാല എന്നിവർ സംസാരിച്ചു.
മനുഷ്യാവകാശ പ്രവർത്തക റീജ എം പിക്കും ഗാന്ധി സ്മൃതി പുരസ്കാരം ശങ്കരൻ നടുവണ്ണൂരിനും നാടക നടൻ വി ടി പ്രദീപ്‌ കുമാറിനും മന്ത്രി എ കെ ശശീന്ദ്രൻ അവാർഡ് നൽകി ആദരിച്ചു.  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആർ സുധീഷ്, യു കെ കുമാരൻ മാസ്റ്റർ, വി ടി മുരളി, കെ സി അബു കവിൽ പി മാധവൻ എന്നിവർ പുരസ്‌കാരം നൽകി.
Share news