KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ ജനവാസമേഖലയിൽ കാട്ടാന; നാട്ടുകാർ ഭീതിയിൽ

കണ്ണൂര്‍: കണ്ണൂരിൽ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയതോടെ കണ്ണൂര്‍ ഉളിക്കലില്‍ നാട്ടുകാര്‍ ഭിതിയിൽ. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കി. വനാതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഉളിക്കല്‍. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കാട്ടാന നഗരത്തിലെത്തിയത്.

രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വനംവകുപ്പും പോലീസും ആര്‍ആര്‍സി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചുറ്റും ജനവാസമേഖലയായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആനയെ വനത്തിലേക്ക് തുരത്തുന്നത് വെല്ലുവിളിയാണ്.

Share news