KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന; വ്യാപക കൃഷി നാശം

തൃശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. കൃഷി നശിപ്പിച്ചു. വാഴക്കോട് വളവ് പ്രദേശത്താണ് ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആന ഇറങ്ങിയത്. ഇന്ദിരാജി നഗറിലെയും, വളവ് പുത്തൻ പീടികയിൽ സുലൈമാന്റെ വീട്ടുവളപ്പിലെയും വാഴകളും തെങ്ങുകളും ആന കുത്തിമറിച്ചിട്ടു.

രാവിലെ ആറു മണിയോടെ ഫോറസ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ജനവാസ മേഖലയിലെ കാട്ടാന ശല്യം ഒഴിവാക്കാൻ അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Share news