KOYILANDY DIARY.COM

The Perfect News Portal

കാരുണ്യ ബെനവലൻറ് ഫണ്ട്; സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപയുടെ ചെക്ക് കൈമാറി

തിരുവനന്തപുരം: കാരുണ്യ ബെനവലൻറ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽനിന്നുള്ള 30 കോടി രൂപയുടെ ചെക്ക് കൈമാറി. ധനമന്ത്രിയുടെ ചേമ്പറിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ ആരോഗ്യമന്ത്രി വീണാ ജോർജിന് ഫണ്ട് കൈമാറി.

മന്ത്രി ജെ ചിഞ്ചുറാണി, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ‍ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ. ബിജോയ്, ലോട്ടറി വകുപ്പ് ‍ജോയിന്റ് ഡയറക്ടർമാരായ പി മനോജ്, മായാ എൻ പിള്ള എന്നിവർ പങ്കെടുത്തു. 30 കോടി രൂപ കൂടി പദ്ധതിയിലേക്ക്‌ കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലൻറ് ഫണ്ടിലേക്ക്‌ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകിയത്.

Share news