വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാട്, ദാമോദരൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഭഗവത് കാവുംവട്ടത്തിന്റെ തായമ്പക അരങ്ങേറ്റം നടന്നു.

10ന് നവീൻരാജ്, യദു, യദുകൃഷ്ണ എന്നിവരുടെ തൃത്തായമ്പക, 11ന് പ്രഭാഷണം, കേളികൊട്ട്, വെളിയന്നൂർ സത്യൻ മാരാരുടെ തായമ്പക, 12 ന് താലപ്പൊലി, പാണ്ടിമേളം, 13 ന് കാർത്തികദീപം തെളിയിക്കൽ, പുറത്തെഴുന്നള്ളിക്കൽ, പള്ളിവേട്ട, 14ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
